Sanju Samson: എവിടെ പോയാലും എന്നെ പിന്തുണയ്ക്കാൻ ആളുണ്ട്, ഡ്രസ്സിംഗ് റൂമിൽ അത് വലിയ ചർച്ചയാണ്: സഞ്ജു സാംസൺ

അഭിറാം മനോഹർ
ശനി, 10 ഓഗസ്റ്റ് 2024 (17:29 IST)
Sanju Samson
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരസാന്നിധ്യമായ താരമല്ലെങ്കിലും മലയാളി താരമായ സഞ്ജു സാംസണിന് ഒട്ടേറെ ആരാധകരാണുള്ളത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ടി20യില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ കഴിവിനൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ സഞ്ജുവിനായിട്ടില്ല. എങ്കിലും ഇക്കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ താരത്തിനായിരുന്നു. ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സഞ്ജു മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
 
 ഇന്ത്യന്‍ ടീമിനൊപ്പമുള്ള അനുഭവങ്ങളും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിച്ചതിനെ പറ്റിയെല്ലാം സഞ്ജു മനസ്സ് തുറന്നു. ഇതിനിടെയാണ് നാട്ടിലും വിദേശത്തും തനിക്ക് ലഭിക്കുന്ന പിന്തുണ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ വലിയ ചര്‍ച്ചയാണെന്ന് സഞ്ജു തുറന്നുപറഞ്ഞത്. നാട്ടിലും വിദേശത്തും മലയാളികള്‍ നല്‍കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. ന്യൂസിലന്‍ഡിലായാലും വെസ്റ്റിന്‍ഡീസിലായാലും ആളുകള്‍ പിന്തുണയ്ക്കാനെത്തുന്നു. ഇത് ഡ്രസ്സിംഗ് റൂമില്‍ വലിയ ചര്‍ച്ചയാണ്. എടാ ചേട്ടാ എവിടെ പോയാലും നിനക്കായി ആളുകളുണ്ടല്ലോ എന്‍ ടീം അംഗങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് തന്നെ ടീമില്‍ ഇടം കിട്ടാതെ വരുമ്പോഴും ഞാന്‍ ഡക്കാവുമ്പോഴും എല്ലാം അവര്‍ക്ക് നിരാശയുണ്ടാകും. അതെല്ലാം മനസിലാക്കാനുള്ള പക്വത എനിക്കുണ്ട് സഞ്ജു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article