സ്ഥിരത പ്രധാനം ബിഗിലെ, സ‌ഞ്ജുവിന് പകരം കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മഞ്ജ‌രേക്കർ

Webdunia
വെള്ളി, 9 ജൂലൈ 2021 (18:36 IST)
ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയെ വളരെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാണുന്നത്. ഇന്ത്യയുടെ മുൻനിര താരങ്ങളില്ലാതെ ഇറങ്ങുന്ന ടീമിൽ ആരെല്ലാമായിരി‌ക്കും ആദ്യ ഇലവനിൽ ഉണ്ടാവുക എന്നതും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാവിഷയമാണ്.
 
മലയാളി താരമായ സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർ താരങ്ങളായി ടീമിനൊപ്പമുള്ളത്. ഇതിൽ ഇഷാൻ കിഷനെ ഒന്നാം നമ്പർ കീപ്പറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേ‌ക്കർ. ബാറ്റിങ്ങിലെ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് ഇതിന് കാരണമായി മഞ്ജരേക്കർ ചൂണ്ടികാണിക്കുന്നത്.
 
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 അരങ്ങേറ്റ മത്സരത്തിൽ ഇഷാന്‍ കിഷൻ 32 പന്തിൽ 56 റൺസെടുത്തിരുന്നു. അതേസമയം ഇന്ത്യൻ ടീമിൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ നടത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല. അതേസമയം ശ്രീലങ്കക്കെതിരെ സഞ്ജു തന്നെ ഒന്നാം നമ്പർ കീപ്പിങ് താരമായി ഇറങ്ങണമെന്നാണ് മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്‌മൺ പറയുന്നത്. ജൂലൈ 13 നാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പര തുടങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article