ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ്ങിന് ശേഷം ഏറ്റവും അനായാസമായി സ്ഥിരതയോടെ സിക്‌സുകള്‍ നേടുന്ന താരം സഞ്ജു സാംസണാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പിടിച്ചതോടെയാണ് പ്രശംസയുമായി ബംഗാര്‍ രംഗത്ത് വന്നത്.
ജനുവരി 22ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടി20 മത്സരത്തോടെയാകും ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാവുക. 2024ല്‍ ഗംഭീര ഫോമിലായിരുന്ന സഞ്ജു ആ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ ഹൈദരാബാഫില്‍ സെഞ്ചുറിയുമായി വരവറിയിച്ച സഞ്ജു പിന്നീട് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും സെഞ്ചുറികളുമായി തിളങ്ങി.