ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെക്കാള്‍ മികച്ച ബാറ്റ്‌സ്‌മാന്‍ സുനില്‍ ഗവാസ്കര്‍ ആണെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഇമ്രാന്‍ ഖാന്‍. ഗവാസ്‌കര്‍ കളിച്ചതു പോലൊരു ഇന്നിംഗ്സ് സച്ചിന്‍ കളിച്ചിട്ടില്ല. രണ്ടു കാലഘട്ടത്തില്‍ കളിച്ചവരാണ് ഇരുവരും. അതിനാല്‍ രണ്ട് താരങ്ങളും ലോകോത്തര താരങ്ങളാണെന്നും ഇമ്രാന്‍ പറഞ്ഞു.
ഡെന്നീസ് ലില്ലി, സഹീര്‍ അബ്ബാസ്, മജീദ് ഖാന്‍ എന്നിവരുടെ കാലഘട്ടത്തിലാണ് ഗവാസ്കര്‍ കളിച്ചത്. വെസ്‌റ്റ് ഇന്‍ഡീസിന്റെ പേസ് അറ്റാക്കിനെ അതിജീവിച്ച താരമാണ് ഗവാസ്‌കര്‍. എന്നാല്‍, സച്ചിന്‍ ലോക ക്രിക്കറ്റിന് സമ്മാനിച്ച സംഭവബകളെ മറന്നു കൊണ്ടെല്ല താന്‍ സംസാരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എക്കാലത്തേയും മികച്ചവരുടെ ടീമില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനം മഹേന്ദ്ര ധോണിക്കു നല്‍കാമെന്നും ഇമ്രാന്‍ പറഞ്ഞു.