കലൂരിലെ ഫിഫ അംഗീകരിച്ച ടര്‍ഫ് നശിപ്പിക്കരുത്. ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മല്‍സരം തിരുവനന്തപുരത്തും ഐ.എസ്.എല്‍ മല്‍സരങ്ങള്‍ കൊച്ചിയിലും നടത്തണമെന്നും സചിന്‍ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഹകരിക്കണം. ഇരു മല്‍സരങ്ങളുടെയും ആരാധകരെ നിരാശരാക്കരുത്. എന്ന് സച്ചിന്‍ ട്വീ ചെയ്തു.
ദേശീയ ടീം കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ന്റെ നിര്‍ദേശമാണ് ഐ എസ് എല്‍ മത്സരങ്ങള്‍ വേഗത്തിലാക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സാഹചര്യത്തില്‍, ഐ എസ് എല്‍ നിര്‍ത്തിവയ്ക്കണം എന്ന കോച്ചിന്റെ ആവശ്യം അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനമാണ് കേരളാ ബ്ലാസ്റ്റേഴ്സിനു വിനയായിത്തീര്‍ന്നിരിക്കുന്നത്.
‘തിരുവനന്തപുരത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി കഴിഞ്ഞ ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറഞ്ഞത് ഇവിടെ എന്തുകൊണ്ട് കളി നടക്കുന്നില്ല എന്നതോര്‍ത്ത് അത്ഭുതം തോന്നുന്നു എന്നാണ്. അത്രയും മികച്ച സ്റ്റേഡിയം ആണ് തിരുവനന്തപുരത്തുള്ളത്. അപ്പോള്‍ പിന്നെ എന്തിനാണ് കൊച്ചിയിലെ സ്റ്റേഡിയം കുത്തിപ്പൊക്കുന്നതെന്നാണ് വിനീത് ചോദിക്കുന്നത്.