ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആദ്യ ഇന്നിംഗ്‌സും അവസാന മത്സരവും അറിയാത്ത ക്രിക്കറ്റ് പ്രേമികള്‍ ലോകത്ത് ഉണ്ടാകില്ല. എന്നാല്‍ ആര്‍ക്കും അറിയാത്ത ഒരു ചരിത്രം ഉണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം ആദ്യമായി ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കുന്നതിന് മുമ്പ് പാകിസ്ഥാനുവേണ്ടി മൈതാനത്ത് ഇറങ്ങിയിട്ടുണ്ട്. ഈ വാര്‍ത്ത കേട്ടാം സച്ചിന്‍ ആരാധകര്‍ ഒന്ന് ഞെട്ടുമായിരിക്കും. എന്നാല്‍ ഈ കാര്യം സത്യമാണ്.
1987ല്‍ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍നടന്ന ഇന്ത്യ-പാകിസ്ഥാന്‍ പരിശീലനമല്‍സരത്തില്‍ ഒരു പാക് താരത്തിന് പരുക്കേറ്റപ്പോള്‍ ആ ഒഴിവിലേക്ക് സച്ചിന്‍ പകരക്കാരനായി ഫീല്‍ഡറായി ഇറങ്ങി. ഈ സമയം ഇന്ത്യന്‍ ടീമില്‍ എത്തപ്പെടാനുള്ള തീവൃശ്രമത്തിലായിരുന്നു ക്രിക്കറ്റ് ദൈവം. അങ്ങനെ ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുന്നതിനുമുമ്പ് സച്ചിന്‍ പാകിസ്ഥാന്റെ ഫീല്‍ഡറായി കളിത്തിലറങ്ങി.