രോഹിത് വിരമിക്കാനൊരുങ്ങുന്നു, ഞെട്ടിക്കുന്ന പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്ട്

തിങ്കള്‍, 19 ജൂണ്‍ 2023 (19:58 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കൂടുതല്‍ കാലം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുള്ള കായികക്ഷമത തനിക്കില്ലെന്ന തിരിച്ചറിവിലാണ് രോഹിത് തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യയുടെ മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റിലും രോഹിത് തന്നെയാണ് ഇന്ത്യയുടെ നായകന്‍. വിന്‍ഡീസ് പരമ്പരയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിരമിക്കാനാണ് രോഹിത് പദ്ധതിയിടുന്നത്.
 
ഈ പരമ്പരയ്ക്ക് ശേഷം രോഹിത് വിരമിക്കുകയാണെങ്കില്‍ പിന്നീട് ഡിസംബറില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളുള്ളത്. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത് വിരമിക്കുന്നതോടെ പുതിയ നായകനെ കണ്ടെത്താന്‍ കൂടുതല്‍ സമയം ടീം സെലക്ടര്‍മാര്‍ക്ക് ലഭിക്കും. ഇതോടെ പരിമിതകാല ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ഏകദിന ലോകകപ്പില്‍ കൂടുതല്‍ മുന്നൊരുക്കം നടത്താനും രോഹിത്തിന് സാധിക്കും. ഇന്ത്യയ്ക്കായി 50 ടെസ്റ്റുകളില്‍ നിന്നായി 45.2 ശരാശരിയില്‍ 3437 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 9 സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയും രോഹിത് നേടിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍