ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഇംഗ്ലണ്ട്; ആഷസില്‍ ഓസ്‌ട്രേലിയ പ്രതിരോധത്തിലേക്ക് !

വെള്ളി, 16 ജൂണ്‍ 2023 (20:33 IST)
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് എഡ്ജ്ബാസ്റ്റണില്‍ തുടക്കം. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ 52 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് 240 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഓസീസിനെ പ്രതിരോധത്തിലാക്കുന്നു. 
 
97 പന്തില്‍ 66 റണ്‍സുമായി ജോ റൂട്ടും 45 പന്തില്‍ 33 റണ്‍സുമായി ജോണി ബെയര്‍‌സ്റ്റോയുമാണ് ക്രീസില്‍. സാക് ക്രൗലി (73 പന്തില്‍ 61), ബെന്‍ ഡക്കറ്റ് (10 പന്തില്‍ 12), ഒലി പോപ്പ് (44 പന്തില്‍ 31), ഹാരി ബ്രൂക്ക് (37 പന്തില്‍ 32), ബെന്‍ സ്റ്റോക്‌സ് (എട്ട് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്‌കോട്ട് ബോളണ്ട് ഒരു വിക്കറ്റും വീഴ്ത്തി. 
 
അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ആഷസ് പരമ്പരയില്‍ ഉള്ളത്. ജൂലൈ 31 നാണ് പരമ്പര അവസാനിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍