WTC Finals: 2007 മറക്കുന്നില്ല, പക്ഷേ പറയാതെ വയ്യ: നോക്കൗട്ട് മാച്ചുകളിൽ രോഹിത് പരാജയം തന്നെ

വെള്ളി, 9 ജൂണ്‍ 2023 (10:40 IST)
ഐപിഎല്ലിലെ മോശം പ്രകടനം ടെസ്റ്റിലും തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശുമെന്ന് പ്രതീതി സൃഷ്ടിച്ചെങ്കിലും 26 പന്തില്‍ നിന്നും 15 റണ്‍സാണ് രോഹിത് നേടിയത്. 469 എന്ന ഓസീസിന്റെ വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിക്കേണ്ടിയിരുന്ന സാഹചര്യത്തില്‍ സീനിയര്‍ താരമായ രോഹിത് പരാജയപ്പെട്ടത് ടീമിന് കനത്ത ആഘാതമായി.
 
അതേസമയം ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ മോശം പ്രകടനം നടത്തുന്ന പതിവാണ് രോഹിത് ഇന്നലെയും തുടര്‍ന്നതെന്ന് കണക്കുകള്‍ പറയുന്നു. 2007ലെ ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം നോക്കൗട്ട് മത്സരങ്ങളില്‍ സ്വാധീനം ചെലുത്താന്‍ രോഹിത്തിനായിട്ടില്ല. ആ ഇന്നിങ്ങ്‌സ് സംഭവിച്ച് ഇപ്പോള്‍ 16 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതിന് ശേഷം രോഹിത് കളിച്ച നോക്കൗട്ട് മാച്ചുകളിലൊന്നും തന്നെ താരം തിളങ്ങിയിട്ടില്ല.
 
16 തവണ നോക്കൗട്ട് മത്സരങ്ങള്‍ രോഹിത് കളിച്ചതില്‍ 2 തവണ താരം സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് പ്രകടനവും താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെതിരെയായിരുന്നു. ഇതല്ലാതെ രോഹിത് മറ്റൊരു നോക്കൗട്ട് മത്സരത്തിലും 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ല. 16 നോക്കൗൗട്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നും 577 റണ്‍സ് രോഹിത് നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 250 റണ്‍സും ബംഗ്ലാദേശിനെതിരെ 2 ഇന്നിങ്ങ്‌സുകളില്‍ നിന്നും നേടിയതാണ്. ശേഷമുള്ള 14 ഇന്നിങ്ങ്‌സില്‍ നിന്നും 327 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍