കാമുകിക്കൊപ്പം രോഹിത് ചുറ്റിനടക്കുന്നു; പെണ്‍കുട്ടിയുടെ ഫ്‌ളാറ്റിലും പോയി!

Webdunia
വ്യാഴം, 5 മാര്‍ച്ച് 2015 (14:05 IST)
ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ കാമുകിമരുമായും ഭാര്യമാരുമായും സമ്പര്‍ക്കം പാടില്ലെന്ന ബിസിസിഐയുടെ ഉഗ്രശാസന ലംഘിച്ച് രോഹിത്‌ ശര്‍മ പുതിയ കാമുകിയുമായി ചുറ്റി നടക്കുന്നതായി റിപ്പോര്‍ട്ട്.

പേര് വെളിപ്പെടാത്ത പുതിയ കാമുകിയും രോഹിത് ശര്‍മയും വിവിധ ഇടങ്ങളിലായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച്‌ നടക്കുന്ന ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്‌. ഇന്ത്യ യുഎഇ മത്സരത്തിന് തലേദിവസം ഇരുവരും കണ്ടിരുന്നതായും, കാറില്‍ ഒരുമിച്ച യാത്ര ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. കൂടാതെ പെണ്‍കുട്ടിയുടെ ഫ്‌ളാറ്റില്‍ നടന്ന ഡിന്നറില്‍ ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും രോഹിതിനൊപ്പം പോയിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടല്‍ ഹയാത്ത്‌ റീജന്‍സിയില്‍ നിന്ന്‌ 100 മീറ്റര്‍ അകലെ മാത്രം ദൂരത്തിലുളള 'ഫ്രേസേര്‍സ്‌ സ്യൂട്ട്‌സ്' എന്ന ഹോട്ടലിലാണ്‌ പെണ്‍കുട്ടി താമസിക്കുന്നത്‌. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ രോഹിതും കാമുകിയും ചുറ്റിക്കറങ്ങുന്ന കാര്യം ടീമിലെ മറ്റ് താരങ്ങള്‍ക്ക് അറിയാമെന്നാണ് റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.