നായകസ്ഥാനം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായ രണ്ടാം ജയവും പരമ്പര നേട്ടവും; കിടിലന്‍ രോഹിത്

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (08:18 IST)
മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുത്ത ശേഷം രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഇന്ത്യ ജയിച്ചു. രണ്ടാം ഏകദിനത്തില്‍ 44 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടാക്കി. നാല് വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍ പ്രസിദ് കൃഷ്ണയാണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാകും ഇന്ത്യ ലക്ഷ്യമിടുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article