വിൻഡീസിനെ ചുരുട്ടി കെട്ടി ബൗളർമാർ, പ്രസിദ്ധ് കൃഷ്‌ണയ്ക്ക് നാല്` വിക്കറ്റ്, രണ്ടാം ഏകദിനത്തിൽ 44 റൺസ് വിജയം, പരമ്പര

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (21:58 IST)
വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. 44 റൺസിനാണ് ഇന്ത്യ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇതോടെ 3 മത്സരങ്ങളടങ്ങിയ പര‌മ്പര ഇ‌ന്ത്യ സ്വന്തമാക്കി.
 
ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയം കൂടിയാണിത്.
 
64 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 44 റണ്‍സെടുത്ത ഷമാറ ബ്രൂക്ക്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു.ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ - സൂര്യകുമാര്‍ യാദവ് സഖ്യമാണ് കരകയറ്റിയത്. രാഹുൽ 49ഉം സൂര്യകുമാർ 64ഉം റൺസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article