നിലവിലെ രോഹിത്തിന്റെ ഫോം നോക്കേണ്ട, ടെസ്റ്റില്‍ അവന്‍ അപകടകാരി: നായകനെ പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍

വെള്ളി, 2 ജൂണ്‍ 2023 (17:55 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍ എന്താകുമെന്നും പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഏതെല്ലാം താരങ്ങളാകും തിളങ്ങുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇക്കഴിഞ്ഞ ഐപിഎല്‍ മത്സരങ്ങളില്‍ ദയനീയമായ പ്രകടനം കാഴ്ചവെച്ച നായകന്‍ രോഹിത് ശര്‍മ തന്നെയാകും ടെസ്റ്റിലും ഇന്ത്യന്‍ ഓപ്പണര്‍. ഫൈനല്‍ മത്സരം നടക്കാനിരിക്കെ വലിയ ആശങ്കയാണ് രോഹിത്തിന്റെ ഫോമിനെ സംബന്ധിച്ച് ഉയരുന്നത്.
 
എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത്തിന്റെ ഫോമിനെ പറ്റി ആശങ്കവേണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലിലെ രോഹിത്തിന്റെ പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തുക. ഓസീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രോഹിത് നടത്തിയ അതിശയകരമായ ബാറ്റിംഗ് ഓര്‍മയില്ലെ. ടി20 ക്രിക്കറ്റില്‍ രോഹിത് മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ ടെസ്റ്റിലെ സ്ഥിതി അതല്ല. ടെസ്റ്റില്‍ രോഹിത് കരിയറിലെ തന്നെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് പോകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍