പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു,ധോണിയുടെ ശസ്ത്രക്രിയ വിജയകരം

കെ ആര്‍ അനൂപ്

വെള്ളി, 2 ജൂണ്‍ 2023 (12:49 IST)
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ കാല്‍മുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം ധോണി സുഖമായിരിക്കുന്നുവെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ വിശ്വനാഥന്‍ പറഞ്ഞു.
 
ബുധനാഴ്ചയായിരുന്നു മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ധോണിയെ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചത്. പ്രശസ്ത ഓര്‍ത്തോപീഡിക് ഡോക്ടര്‍ ദിന്‍ഷോ പര്‍ദിവാലയാണ് ധോണിയുടെ കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. നേരത്തെ ക്രിക്കറ്റ് താരം ഋഷഭ് പന്തിനും ഇത് ഡോക്ടര്‍ തന്നെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഡിസിസിഐ മെഡിക്കല്‍ പാനലിന്റെ ഭാഗമാണ് ദിന്‍ഷോ പര്‍ദിവാല.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍