കുറ്റബോധമില്ല, രണ്ട് ഫീൽഡർമാർക്കും ഇടയിലൂടെ കളിക്കാനാണ് ശ്രമിച്ചത്, വിക്കറ്റ് കളഞ്ഞ ഷോട്ടിനെ പറ്റി രോഹിത്

Webdunia
ശനി, 16 ജനുവരി 2021 (19:46 IST)
ഗബ്ബ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമാക്കിയ ഷോട്ടിൽ കുറ്റബോധമില്ലെന്ന് രോഹിത് ശർമ. എവിടേക്ക് കളിക്കാനാണോ ഞാൻ ആഗ്രഹിച്ചത് അവിടേക്ക് വിചാരിച്ചത് പോലെ കണക്‌ട്  ചെയ്യാൻ എനിക്കായില്ല. ഗബ്ബയിലേത് ബാറ്റ് ചെയ്യാൻ നല്ല പിച്ചായിരിക്കും എന്ന് അറിയാമായിരുന്നുവെന്നും രോഹിത് പറഞ്ഞു.
 
മത്സരം തുടങ്ങി ഏതാനും ഓവർ കഴിഞ്ഞപ്പോൾ ഇവിടെ അധികം സ്വിങ് ലഭിക്കുന്നില്ലെന്ന് മനസിൽആയി. അതോടെ ബാറ്റിങ്ങിൽ ചില മാറ്റങ്ങൾ വരുത്തി. പുറത്താകൽ ദൗർഭാഗ്യകരമായിരുന്നു. എന്നാൽ അതിന്റെ പേരിൽ എനിക്ക് കുറ്റബോധമില്ല. ബൗളർമാരിൽ സമ്മർദ്ദം ഉണ്ടാക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ടീമിൽ എന്റെ ജോലിയും അതാണ് പ്രസ് കോൺഫറസിനിടെ രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article