വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിലാണ് സച്ചിൻ ടെൻഡുൽക്കറുടെയും ലാറയുടെയും ടീമുകൾ തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യൻ നിരയിൽ വിരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, സഹീര്‍ഖാൻ,മുഹമ്മദ് കൈഫ് തുടങ്ങി പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.വ്നാരായണ്‍ ചന്ദര്‍പോള്‍, ബ്രെറ്റ്ലീ, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, തിലക്രത്‌നെ ദില്‍ഷന്‍, ചാമിന്ദവാസ് തുടങ്ങിയവരും വിവിധ ടീമുകള്‍ക്കായി പരമ്പരയിൽ മത്സരിക്കാനിറങ്ങും.
സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ശ്രീലങ്ക ജോണ്ടി റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക എന്നിവരാണ് ടൂർണമെന്റിൽ അണിനിരക്കുന്ന മറ്റ് ടീമുകൾ. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് മാർച്ച് 22 വരെ നീണ്ട് നിൽക്കും. പരമ്പരയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ മാർച്ച് 22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.