"കട്ട് കോപ്പി പേസ്റ്റ്" ലോകത്തിന് നൽകിയ ലാറി ടെസ്‌ലർ ഓർമ്മയായി

അഭിറാം മനോഹർ

വ്യാഴം, 20 ഫെബ്രുവരി 2020 (12:47 IST)
കമ്പ്യൂട്ടറുകളുടെ ഉപയോഗത്തെ ജനകീയമാക്കിയ കട്ട് കോപ്പി പേസ്റ്റ് സംവിധാനം കണ്ടെത്തിയ ലാറി ടെസ്‌ലർ അന്തരിച്ചു. 74 വയസ്സായിരുന്നു. കമ്പ്യൂട്ടർ ഉപയോഗം ജനകീയമാക്കാൻ സഹായിച്ച കണ്ടെത്തലിനെ തുടർന്ന് കട്ട് കോപ്പി പേസ്റ്റ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
 
അമേരിക്കയിൽ ജനിച്ച ടെസ്‌ലർ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് സെറോക്സ് ആപ്പിൾ,യാഹു,ആമസോൺ എന്നീ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദനായി ജോലി ചെയ്‌തു. 1973ൽ  സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ടെസ്ലർ കട്ട് കോപ്പി പേസ്റ്റ് കണ്ടുപിടിക്കുന്നത്. ഇത് പിന്നീട് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഏറ്റവുമധികം ആശ്രയിക്കുന്ന ഒന്നായി മാറി. ആമസോണില്‍ ജോലിക്ക് ചേരുന്നതിന് മുമ്പ് സ്റ്റേജ്കാസ്റ്റ് സോഫ്റ്റ്‌വേര്‍ എന്ന കമ്പനി ടെസ്‌ലർ ആരംഭിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍