കൊറോണ; മരണം 2000 കടന്നു, ചൈനയിലെ വൈറസ് ബാധിതരുടെ എണ്ണം 74000 കടന്നു

ചിപ്പി പീലിപ്പോസ്

ബുധന്‍, 19 ഫെബ്രുവരി 2020 (08:55 IST)
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. ഹുബൈ പ്രവിശ്യയില്‍ 136 പേര്‍ കൂടി മരിച്ചതിനു പിന്നാലെയാണിത്. ചൈനയിൽ 1749 പേര്‍ക്കു കൂടി പുതിയതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നു.. 
 
ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് മരണസംഖ്യ പുറത്തുവിട്ടത്. തിങ്കളാഴ്‍ച ഹുബെയ് പ്രവിശ്യയില്‍ മരിച്ചത് 93 പേരായിരുന്നു, ചൊവ്വാഴ്ച ഇത് 136 ആയി ഉയർന്നു. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലായി 56 പേരും മരിച്ചു.
 
അതേസമയം, കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്നും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണുണ്ടായതെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ചൈനയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പകുതി പേരെങ്കിലും മരിച്ച് കൊണ്ടിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍