"ഐസിയു കിടക്കയില്‍ കിടന്നു പറഞ്ഞിരുന്നത് 'എനിക്ക് കളിക്കണം..എനിക്ക് കളിക്കണം' എന്നാണ്. സാധാരണ ഒരാള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ ഏഴ് ദിവസം വേണം, റിസ്വാന്‍ രണ്ട് ദിവസംകൊണ്ട്..,": പാക് താരത്തെ ചികിത്സിച്ച ഡോക്ടറുടെ വാക്കുകള്‍

Webdunia
ശനി, 13 നവം‌ബര്‍ 2021 (11:54 IST)
നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് രണ്ട് ദിവസം ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞാണ് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടി 20 സെമി ഫൈനല്‍ മത്സരത്തിനു തലേന്ന് വരെ റിസ്വാന്‍ ഐസിയുവില്‍ ആയിരുന്നു. ഇത്രയും ഗുരുതരമായ അവസ്ഥയില്‍ നിന്ന് റിസ്വാന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ വര്‍ധിത പോരാട്ടവീര്യത്തോടെയാണെന്നും ഇതുകണ്ട് താന്‍ ഞെട്ടിയെന്നും റിസ്വാനെ ചികിത്സിച്ച ഡോക്ടര്‍ സഹീര്‍ സൈനലബ്ദീന്‍ പറയുന്നു. ഇന്ത്യക്കാരനാണ് ഈ ഡോക്ടര്‍. റിസ്വാനെ ചികിത്സിച്ച അനുഭവങ്ങള്‍ ഡോക്ടര്‍ പങ്കുവച്ചു. 
 
'ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത സമയത്ത് 'എനിക്ക് കളിക്കണം, എനിക്ക് പാക്കിസ്ഥാന്‍ ടീമിനൊപ്പം ആയിരിക്കണം' എന്ന് മാത്രമാണ് റിസ്വാന്‍ പറഞ്ഞുകൊണ്ടിരുന്നത്. നെഞ്ചിലെ അണുബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയില്‍ നിന്നും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്‍ നിന്നും മുക്തി നേടാന്‍ സാധാരണ അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ വരെ വേണ്ടിവരും. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ ടീമിന് വേണ്ടി കളിക്കണമെന്ന് റിസ്വാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് അദ്ദേഹം ഫിറ്റ്‌നെസിലേക്ക് തിരിച്ചെത്തി. അദ്ദേഹം ധീരനും ലക്ഷ്യബോധമുള്ളവനും ആത്മവിശ്വാസമുള്ളവനുമാണ്. അദ്ദേഹം രോഗാവസ്ഥയില്‍ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതിന്റെ വേഗത കണ്ട് ഞാന്‍ സ്തംഭിച്ചു നിന്നു പോയി,' ഡോ.സഹീര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article