പാനിക്ക് ആവേണ്ട അവസ്ഥയിലല്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ തന്നെ മടങ്ങിയെത്തും. മാത്രവുമല്ല നിലവില്‍ അല്‍പ്പം പ്രമേഹത്തിന്റെ വിഷയങ്ങള്‍ ആണ് അലട്ടിയത്. കരള്‍ സംബന്ധമായ അസുഖം ഉണ്ടെങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ല, വാർത്തകളാണ് അതിഭയാനകം. സിദ്ധാർഥ് പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎസി ലളിത തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റി. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് താരത്തെ രോഗം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.