ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ അപകടം!

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 7 നവം‌ബര്‍ 2021 (17:14 IST)
ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച എന്ന അനീമിയ രോഗം ഉണ്ടാകും. രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. കുട്ടികളിലും സ്ത്രീകളിലുമാണ് ഇരുമ്പിന്റെ അളവ് കുറയാന്‍ കൂടുതല്‍ സാധ്യതയുള്ളത്. തലവേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന എന്നിവ ഉണ്ടാകും. രക്തം ഉല്‍പാദിപ്പിക്കാനും ഇരുമ്പ് ആവശ്യമാണ്. 
 
പച്ചക്കറികള്‍, ഇലക്കറികള്‍, ബീന്‍സ്, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ് ഇരുമ്പ് അടങ്ങിയിട്ടുള്ളത്. ചീരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ മാംസവും മത്സ്യവും മുട്ടയിലും ധാരാളം ഇരുമ്പ് ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍