ഇളനീർ പതിവായി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

നിഹാരിക കെ.എസ്

ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (16:31 IST)
പതിവായി ഇളനീർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇളനീർ ഒരു ദാഹശമനി മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധവുമാണ്. നിർജലീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച പാനീയമാണ് ഇളനീർ. ഒപ്പം, അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
 
ദഹനസഹായിയായും ഇവ​ പ്രവർത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും. ഇളനീർ കുടിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊർജം ലഭിക്കാൻ സഹായിക്കും. പ്രത്യേകിച്ച് വർക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് ഇളനീർ.
 
പ്രതിരോധശേഷി വർധിപ്പിക്കാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇളനീർ സഹായിക്കും. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇളനീർ കുടിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍