വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ പുരോഗതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 നവം‌ബര്‍ 2021 (09:30 IST)
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്നലെ ശ്വാസ തടസം മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖവും സോഡിയം കുറയുന്നതുമാണ് പ്രശ്‌നം. തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ്. രണ്ടുവര്‍ഷമായി വിഎസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. എസ്ടിയു ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍