ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പൈനാപ്പിൾ. കൂടാതെ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. 'ബ്രോംലൈൻ' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈമും ഫൈബറും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ആർത്തവ വേദനയെ കുറയ്ക്കാനും ഇത് സഹായിക്കും.