Riyan Parag: രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോര്‍ന്നു. ലൈവ് സ്ട്രീമിങ്ങിനിടെയാണ് പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടിമാരായ സാറാ അലി ഖാന്‍, അനന്യ പാണ്ഡെ എന്നിവരുടെ ചൂടന്‍ ദൃശ്യങ്ങള്‍ പരാഗ് യുട്യൂബില്‍ തിരഞ്ഞത് സെര്‍ച്ച് ഹിസ്റ്ററില്‍ കാണാം.
ഓണ്‍ലൈന്‍ ഗെയിമര്‍ കൂടിയാണ് പരാഗ്. ഇതുമായി ബന്ധപ്പെട്ട ഒരു ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധം പറ്റിയപ്പോഴാണ് പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായത്. ലൈവ് സ്ട്രീമിങ്ങില്‍ പ്ലേ ചെയ്യാനായി പകര്‍പ്പവകാശം ഇല്ലാത്ത പശ്ചാത്തല സംഗീതം തിരയാന്‍ വേണ്ടിയാണ് പരാഗ് യുട്യൂബില്‍ പോയത്. യുട്യൂബിന്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയതോടെ താരത്തിന്റെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമായി. സെര്‍ച്ച് ചെയ്യുന്ന സമയത്ത് സ്‌ക്രീന്‍ മറയ്ക്കാന്‍ താരം മറന്നുപോയി. ഇതാണ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമാകാന്‍ കാരണം.