ഈ സീസണിൽ ഒരോവറിൽ നാല് സിക്സ് നേടും, പ്രഖ്യാപനവുമായി റിയാൻ പരാഗ്

ബുധന്‍, 15 മാര്‍ച്ച് 2023 (16:44 IST)
ഐപിഎല്ലിൽ രാജസ്ഥാൻ ഏറെ പ്രതീക്ഷ വെയ്ക്കുന്ന യുവതാരമാണ് റിയാൻ പരാഗ്. കഴിഞ്ഞ സീസണുകളിലൊന്നും വലിയ പ്രകടനങ്ങൾ നടത്താൻ സാധിക്കാതിരുന്നിട്ടും വലിയ പിന്തുണയാണ് ടീം താരത്തിന് നൽകിയത്. ഇപ്പോഴിതാ വരുന്ന ഐപിഎൽ സീസണിൽ താൻ ഒരോവറിൽ നാല് സിക്സർ നേടുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ് റിയാൻ പരാഗ്. ട്വിറ്ററിലൂടെയാണ് പരാഗ് ഇക്കാര്യം പറഞ്ഞത്.
 
ഇക്കുറി ഐപിഎല്ലിൽ ഒരോവറിൽ 4 സിക്സ് ഞാൻ നേടുമെന്ന് എൻ്റെ മനസ്സ് പറയുന്നു. പരാഗ് ട്വിറ്ററിൽ കുറിച്ചു. 2019 മുതൽ രാജസ്ഥാൻ്റെ ഭാഗമായ പരാഗ് ഐപിഎല്ലിൽ ഇതുവരെ 47 മത്സരങ്ങളിൽ നിന്നും 2 അർധസെഞ്ചുറിയടക്കം 16.84 ശരാശരിയിൽ 522 റൺസ് മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നൽ ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ താരം 9 മത്സരങ്ങളിൽ നിന്ന് 60ന് മുകളിൽ ബാറ്റിംഗ് ശരാശരിയിൽ 500ലധികം റൺസ് കണ്ടെത്തിയിരുന്നു. പുതിയ സീസണിലും താരം ഈ ഫോം നിലനിർത്തുമെന്നാണ് രാജസ്ഥാൻ ആരാധകർ പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍