ഷായുടെ ബാറ്റിങ് പിഴവുകൾ അക്കമിട്ട് നിരത്തി പോണ്ടിങ്, പിന്നാലെ പൃഥ്വിയുടെ വിക്കറ്റ്

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (21:11 IST)
കമന്ററി ബോക്‌സിലിരുന്ന് റിക്കി പോണ്ടിങ് പൃഥ്വിഷായുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിച്ചതും പൃഥ്വി ഷായെ പവലിയനിലേക്ക് മടക്കിയയച്ച് ഓസ്ട്രേലിയ. ബാറ്റിനും പാഡിനും ഇടയിൽ പലപ്പോഴും പൃഥ്വി ഷാ ഗ്യാപ്പ് ഇടുന്നുണ്ടെന്നും ഓസ്ട്രേലിയ ലക്ഷ്യം വെക്കുക അതായിരിക്കുമെന്നും പറഞ്ഞതിന് പിന്നാലെയാണ് പൃഥിഷാ പുറത്തായത്.
 
റിക്കി പോണ്ടിങ് പറഞ്ഞതിന് സമാനമായ മിച്ചൽ സ്റ്റാർക്കിന്റെ ഡെലിവറിയിൽ പൃഥ്വിഷായുടെ ബാറ്റിനും പാഡിനും ഇടയിലൂടെയാണ് വിക്കറ്റ് നഷ്‌ട്ടമായത്. അതേസമയം പൃഥ്വി ഷായുടെ കരിയറിലെ തന്നെ ആദ്യ ഡക്കാണ് ഇത്. ഓസ്ട്രേലിയ എയ്‌ക്കെതിരെ സന്നാഹമത്സരത്തിലും മോശം പ്രകടനമാണ് പൃഥ്വി ഷാ കാഴ്‌ച്ചവെച്ചത്. 0,19,40,3 എന്നിങ്ങനെയായിരുന്നു സന്നാഹമത്സരത്തിലെ പൃഥ്വിയുടെ സ്കോർ.

അനുബന്ധ വാര്‍ത്തകള്‍

Next Article