ടി20 ലോകകപ്പിലെ ഏറ്റവും വലിയ റൺവേട്ടക്കാരനാകാം, ഇന്ന് മിന്നിയാൽ കോലിയെ കാത്ത് വമ്പൻ റെക്കോർഡ്

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (14:16 IST)
ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ കോലിയെ കാത്ത് വമ്പൻ റെക്കോർഡ്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.
 
2022 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും കോലി അർധസെഞ്ചുറി നേടിയിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ചുറി നേടാനായാൽ ഇന്ത്യയ്ക്കായി ടി20 ലോകകപ്പിൽ 1000 റൺസ് കണ്ടെത്തുന്ന ആദ്യ താരമാകാൻ കോലിയ്ക്ക് സാധിക്കും. ഇതിനാൽ 11 റൺസ് മാത്രമാണ് കോലിയ്ക്ക് വേണ്ടത്. 23 ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 989 റൺസാണ് കോലിയുടെ പേരിലുള്ളത്.
 
അതേസമയം ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാകാൻ 28 റൺസാണ് കോലിയ്ക്ക് വേണ്ടത്. 1016 റൺസ് നേടിയിട്ടുള്ള മഹേള ജയവർധനെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 23 ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 89.90 ബാറ്റിങ് ശരാശരിയിലാണ് കോലി 989 റൺസ് നേടിയത്. ഇതിൽ 12 അർധശതകങ്ങൾ ഉൾപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article