ഇന്ത്യ ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും, എതിരാളികൾ ദക്ഷിണാഫ്രിക്ക

ഞായര്‍, 30 ഒക്‌ടോബര്‍ 2022 (08:45 IST)
ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടുന്നു. ആദ്യ 2 മത്സരങ്ങളിൽ പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ക്വിൻ്റൺ ഡികോക്കും റിലോ റൂസ്സോയും ഫോമിലായതിൻ്റെ ആശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.
 
നേരത്തെ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ മഴ പെയ്തതിനാൽ ദക്ഷിണാഫ്രിക്കയുടെ വിലപ്പെട്ട 1 പോയിൻ്റ് നഷ്ടമായിരുന്നു. പെർത്തിലെ പുതിയ സ്റ്റേഡിയമായ ഓപ്ടസ് സ്റ്റേഡിയത്തിലാണ് മത്സരം. പേസിനെ തുണയ്ക്കുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് നിര അപകടം സൃഷ്ടിച്ചേക്കും. കഴിഞ്ഞ മത്സരങ്ങളിൽ നിറം മങ്ങിയ കെ എൽ രാഹുലിന് പകരം റിഷഭ് പന്ത് എത്താൻ സാധ്യതയുണ്ട്. പേസിനെ തുണയ്ക്കുന്ന പിച്ചിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർക്ക് പകരം ഒരു പേസ് ബൗളർ ഉൾപ്പെട്ടേയ്ക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍