ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കൊക്കെയ്ൻ അടിമയായി, വെളിപ്പെടുത്തലുമായി വസീം അക്രം

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (13:07 IST)
സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം താൻ ലഹരിക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ്റെ ഇതിഹാസ താരം. മയക്കുമരുന്നായ കൊകെയ്ൻ ഉപയോഗിച്ചിരുന്നതായാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
 
ഭാര്യയുടെ മരണത്തോടെയാണ് താൻ ലഹരി പൂർണമായും ഉപേക്ഷിച്ചതെന്നും തൻ്റെ ആത്മകഥയിൽ ഇക്കാര്യങ്ങൾ വിശദമായി പറയുന്നുണ്ടെന്നും 56കാരനായ അക്രം പറഞ്ഞു. പാകിസ്ഥാന് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങളും 356 ഏകദിനങ്ങളും അക്രം കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 414,ഏകദിനത്തിൽ 502 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article