Royal Challengers Bengaluru Probable 11: 'ഇതെന്താ വെടിക്കെട്ട് പുരയോ'; ആര്‍സിബിക്ക് ഇത്തവണ കിടിലന്‍ പ്ലേയിങ് ഇലവന്‍

രേണുക വേണു
വ്യാഴം, 13 മാര്‍ച്ച് 2025 (12:10 IST)
Phil Salt, Rajat Patidar, Virat Kohli and Liam Livingstone

Royal Challengers Bengaluru Probable 11: കന്നി ഐപിഎല്‍ കിരീടം ലക്ഷ്യംവെച്ച് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഈ സീസണിലെ കരുത്ത് സന്തുലിതമായ പ്ലേയിങ് ഇലവന്‍ ആണ്. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവം ആദ്യ മത്സരങ്ങളില്‍ തിരിച്ചടിയാകുമെങ്കിലും താല്‍ക്കാലിക പകരക്കാരന്‍ ഉള്ളതുകൊണ്ട് വലിയ ടെന്‍ഷന്‍ ഉണ്ടാകില്ല. വിരാട് കോലിക്കൊപ്പം ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ട് ഓപ്പണറായി ഇറങ്ങുകയും ഏഴാം നമ്പറില്‍ വരെ കിടിലന്‍ ബാറ്റര്‍മാര്‍ ഉള്ളതും ആര്‍സിബിയുടെ വലിയ കരുത്താണ്. 
 
കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ വിരാട് കോലിയും ഫാഫ് ഡു പ്ലെസിസിനു പകരക്കാരനായി എത്തിയ ഫില്‍ സാള്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ പിന്നാലെ വരുന്ന ബാറ്റര്‍മാര്‍ക്കെല്ലാം രണ്ടും കല്‍പ്പിച്ച് തകര്‍ത്തടിക്കാം. നായകന്‍ രജത് പട്ടീദാര്‍ ആയിരിക്കും വണ്‍ഡൗണ്‍ ആയി ഇറങ്ങുക. തൊട്ടുപിന്നാലെ എത്തുന്നത് ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ് എന്നിവര്‍. ഏഴാം നമ്പറില്‍ ടിം ഡേവിഡിനെ പോലൊരു ഹിറ്റര്‍ എത്തുന്നത് ആര്‍സിബി ബാറ്റിങ് ലൈനപ്പിന്റെ മൂര്‍ച്ച കൂട്ടും. 
 
ബൗളിങ്ങിലേക്ക് വന്നാല്‍ പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും യാഷ് ദയാലും ഉറപ്പാണ്. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് ആദ്യ മൂന്നോ നാലോ മത്സരങ്ങള്‍ നഷ്ടമായേക്കും. ഹെയ്‌സല്‍വുഡിനു പകരക്കാരനായി ലുങ്കി എങ്കിടിയോ റാഷിഖ് ദാറോ ഇലവനില്‍ എത്തും. സ്പിന്നറായി സുയാഷ് ശര്‍മയും ഇലവനില്‍ ഉണ്ടാകും. 
 
ഈ പ്ലേയിങ് ഇലവനില്‍ ബൗള്‍ ചെയ്യാന്‍ കഴിവുള്ള ഏഴ് താരങ്ങള്‍ ഉണ്ടെന്ന പ്രത്യേകതയും ഉണ്ട്. ലിയാം ലിവിങ്സ്റ്റണ്‍ (സ്പിന്‍), ക്രുണാല്‍ പാണ്ഡ്യ (സ്പിന്‍), ടിം ഡേവിഡ് (മീഡിയം പേസ്), ഭുവനേശ്വര്‍ കുമാര്‍ (പേസ്), യാഷ് ദയാല്‍ (പേസ്), സുയാഷ് ശര്‍മ (സ്പിന്‍), ഹെയ്‌സല്‍വുഡ് / ലുങ്കി എങ്കിടി / റാഷിഖ് ദാര്‍ (പേസ്) എന്നിങ്ങനെയാണ് ആര്‍സിബിയുടെ ബൗളിങ് ഓപ്ഷനുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article