ആര്‍സിബിയുടെ കഥ കഴിഞ്ഞോ? ഇത്തവണയും പ്ലേഓഫില്ലേ?- കോലിയുടേത് കുറ്റസമ്മതമോ?

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (11:07 IST)
ഐ പി എല്ലിന്റെ ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വൻ പരാജയമായി മാറുകയായിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി നയിക്കുന്ന ടീമിന് ഈ സീസണിൽ ഒരു കളി പോലും ജയത്തിന്റെ രുചിയറിയാനായില്ല. രാജസ്ഥാന് റോയൽസിനോട് 7 വിക്കറ്റിനാണ് ബംഗളൂരും തോൽ‌വി അറിഞ്ഞത്. ടീമിന്റെ തുടർച്ചയായ നാലാം പരാജയമാണിത്.  
 
മികച്ച താരനിരയുമായെത്തിയ ആര്‍സിബി ദയനീയ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ഒരു കളി പോലും ജയിക്കാനാകാത്ത ഏക ടീമും ആർ സി ബി തന്നെയാണ്. കളിച്ച നാലു കളികളിലും തോറ്റതോടെ ഈ സീസണില്‍ പ്ലേഓഫിലെത്താന്‍ ആര്‍സിബിക്കു ശേഷിച്ച മല്‍സരങ്ങള്‍ നിര്‍ണായകമായിരിക്കുകയാണ്.
 
കളിച്ച നാലു കളികളിലും പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടാന്‍ കോലി ഒരുക്കമല്ല. ആര്‍സിബിക്കു ഇനിയും 10 മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും ഇവയില്‍ ജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നും കോലി അഭിപ്രായപ്പെട്ടു.  
 
അടുത്ത മല്‍സരത്തില്‍ ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും മാറ്റമുണ്ടാവുമെന്ന് കോലി വ്യക്തമാക്കി. ഐപിഎല്‍ വളരെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റല്ല. അതുകൊണ്ടു തന്നെ തീരുമാനമെടുക്കാന്‍ അധികം വൈകാറില്ല. തുടരെ തിരിച്ചടികള്‍ നേരിട്ടാല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാവുമെന്നും കോലി വിശദമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article