ശാസ്ത്രിക്കും കോലിക്കും അടക്കം എട്ടിന്റെ പണിക്ക് സാധ്യത ! കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തുപോയി

Webdunia
ശനി, 11 സെപ്‌റ്റംബര്‍ 2021 (13:07 IST)
ഇന്ത്യന്‍ ക്യംപിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിച്ചത്. മാഞ്ചസ്റ്ററില്‍ ഇന്നലെയാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി അടക്കമുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 
 
രവി ശാസ്ത്രിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഒരു പുസ്തകപ്രകാശനച്ചടങ്ങളില്‍ പങ്കെടുത്തതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാസ്‌ക് ഇല്ലാതെയാണ് പല താരങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി അഞ്ചാം ടെസ്റ്റില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ഇംഗ്ലണ്ട് ആവശ്യപ്പെടുന്നത്. ബിസിസിഐയും ഇക്കാര്യത്തില്‍ പ്രതിരോധത്തിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article