ശാസ്‌ത്രിയുടെ ‘പണി’ തെറിക്കുമോ ?; നോട്ടീസ് നല്‍കി

മെര്‍ലിന്‍ സാമുവല്‍
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (12:11 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്‌ത്രിയുടെ നിയമനം അസാധുവാകാന്‍ സാധ്യത. ശാസ്‌ത്രിയുടെ നിയമനത്തില്‍ ഭിന്നതാൽപര്യ വിഷയത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2021വരെ ശാസ്‌ത്രിയെ തെരഞ്ഞെടുത്ത കപിൽ ദേവ് അധ്യക്ഷനായുള്ള ക്രിക്കറ്റ് ഭരണസമിതിക്ക് (സിഎസി), ബിസിസിഐ എത്തിക്‍സ് ഓഫിസർ ഡികെ ജെയ്ൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. അടുത്ത 10നു മുമ്പെ  മറുപടി നൽകണം.

സമനമായ ഇന്ത്യൻ വനിതാ ടീം കോച്ച് ഡബ്ലിയു വി രാമന്റെ സ്ഥാനവും തെറിച്ചേക്കും. അങ്ങനെയെങ്കിൽ, പുതിയ കമ്മിറ്റി രൂപീകരിച്ച് ശാസ്ത്രിയെ വീണ്ടും ഇന്ത്യൻ പരിശീലകനായി നിയമിക്കേണ്ടിവരും

ബിസിസിഐ ഇതര സ്ഥാനങ്ങൾ വഹിക്കുന്നതും പരിശീലകന്റെ റോള്‍ കൈകാര്യം ചെയ്യുന്നതുമാണ് ഭിന്നതാൽപര്യ വിഷയമായി കണക്കാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article