ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ ധോണിയെ ഏഴാമത് ഇറക്കിയ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ധോണിയെ പോലെ ഒരു താരത്തെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോള്‍ നേരത്തെ ഇറക്കി ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് സംരക്ഷിക്കണമെന്നായിരുന്നു വിമര്‍ശകര്‍ വ്യക്തമാക്കിയത്.
ധോണിയുടെ സ്ഥാനത്ത് അഞ്ചാമനായി ദിനേഷ് കാര്‍ത്തിക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ കിവിസ് ബോളിംഗിനു മുന്നില്‍ താരത്തിന് പിടിച്ചു നില്‍ക്കാനായില്ല. ഇതോടെ, ധോണിയെ ഏഴാം നമ്പറിൽ ഇറക്കി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ടീം ഇന്ത്യ. ഈ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.