ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമില്‍ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇടം കൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഭജന്‍ സിംഗ് പുറത്തായി.
അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം എസ് അരവിന്ദിനെ ഉള്‍പ്പെടുത്തി. പകരം എസ് അരവിന്ദിനെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കുമൂലം ഏകദിന പരമ്പരയില്‍ നിന്നൊഴിവാക്കിയ ആര്‍ അശ്വിനെയും ഒരു ടെസ്റ്റില്‍ വിലക്ക് നേരിടുന്ന പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയെയും 16 അംഗ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.