രഞ്ജി ട്രോഫിക്ക് ഇന്ന് തുടക്കം; കേരളം ജമ്മു കശ്‌മീരിനെ നേരിടും

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (09:03 IST)
രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കമാകും. ശ്രീനഗറില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരളം ജമ്മു  കശ്‌മീരിനെ നേരിടും. കേരളത്തിന്റെ പ്രായം കുറഞ്ഞ രഞ്ജി ക്യാപ്‌റ്റന്‍  സഞ്ജു വി സാംസന്റെ നേതൃത്വത്തിലാണ് കേരളം ഇന്ന് കളിക്കാനിറങ്ങുന്നത്.
 
അഹമ്മദ് ഫർസീൻ, ഫാബിദ് ഫാറൂഖ് അഹമ്മദ് എന്നിവർ കേരള ടീമിലെ പുതുമുഖങ്ങളാണ്. വി എ ജഗദീഷ്, അക്ഷയ്‌ കോടോത്ത്, രോഹൻ പ്രേം, സച്ചിൻ ബേബി, റൈഫി വിൻസെന്റ് ഗോമസ്, മോനിഷ് എസ് കെ, സന്ദീപ് വാര്യർ, നിദീഷ് എം ഡി, നിയാസ് എൻ, റോബർട്ട് ഫെർണാണ്ടസ്, നിഖിലേഷ്‌ സുരേന്ദ്രൻ, അക്ഷയ് ചന്ദ്രൻ എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.
 
കേരളത്തിന്റെ ഹോം മത്സരങ്ങൾ പെരിന്തൽമണ്ണ സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ 15 ന് ജാർഖണ്ഡിനെതിരെയും നവംബർ ഏഴിന് ത്രിപുരക്കെതിരെയും നവംബർ 23 ന് സൗരാഷ്ട്രക്കെതിരെയും ഡിസംബർ ഒന്നിന് ഹിമാചൽ പ്രദേശിനെതിരെയുമാണ് പെരിന്തൽമണ്ണയിലെ മത്സരങ്ങൾ.
 
ജയേഷ്‌ ജോർജാണ്‌ കേരള ടീമിന്റെ മാനേജർ. പി ബാലചന്ദ്രൻ കോച്ചും ടിനു യോഹന്നാൻ ബൗളിംഗ് കോച്ചും എസ് ബാബു ഫീൽഡിംഗ് കോച്ചുമാണ്.