മികച്ച താരങ്ങൾ ഇപ്പോളും ബെഞ്ചിൽ, രാജസ്ഥാൻ തോൽവി ഇരന്നുവാങ്ങുന്നു!

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (14:18 IST)
ഐപിഎല്ലിൽ പൂർണമായും ഇംഗ്ലീഷ് താരങ്ങളെ ആശ്രയിക്കുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. ഐപിഎൽ രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് താരങ്ങൾ വിട്ടുനിന്നതോടെ ഏറ്റവുമധികം ബുദ്ധിമുട്ടിലായതും രാജസ്ഥാൻ തന്നെ. സ്റ്റാർ പേസർ ജോഫ്രെ ആർച്ചർ, ബെൻ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലർ എന്നീ താരങ്ങളായിരുന്നു രാജസ്ഥാന്റെ പ്രധാനതാരങ്ങൾ എന്നാൽ ഇവർ മൂന്ന് പേരുടെയും സേവനം ലഭിക്കാതെ വന്നതോടെ ഐപിഎല്ലിൽ ഏറ്റവും മോശം അവസ്ഥയിലാണ് രാജസ്ഥാൻ റോയൽസ്.
 
രാജസ്ഥാനായി കളിക്കുന്ന രാഹുൽ തെവാട്ടിയ,റയാൻ പരാഗ് തുടങ്ങിയ താരങ്ങൾ ടീമിന് തന്നെ ബാധ്യതയാകുന്ന കാഴ്‌ച്ചയാണ് ഐപിഎല്ലിൽ കാണുന്നത്. രാജസ്ഥാൻ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ലിവിങ്‌സ്റ്റൺ ഇതുവരെയും തിളങ്ങിയിട്ടില്ല. തുടർ തോൽവികൾക്കിടയിലും ടീം മാറ്റമൊന്നുമില്ലാതെയാണ് കളിക്കാൻ ഇറങ്ങുന്നത്.
 
മുസ്‌തഫിസുർ റ‌ഹ്‌മാൻ ഒഴികെ പരിചയസമ്പന്നരായ ബൗളർമാരില്ല എന്നതും ക്രിസ് മോറിസിന്റെ മോശം പ്രകടനവും ടീമിനെ ബാധിക്കുന്നുണ്ട്. എന്നാൽ രാജസ്ഥാന്റെ ബെഞ്ചിൽ ഇപ്പോഴും മികച്ച താരങ്ങളുണ്ടെന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്. ഇന്ത്യൻ താരങ്ങളായ അനുജ് റാവത്ത്, മായങ്ക് മാർക്കണ്ഡെ, ശിവം ദുബെ,  വിൻഡീസ് താരമായ ഒഷെയ്ൻ തോമസ്,ന്യൂസിലൻഡിന്റെ വെടിക്കെട്ട് താരമായ ഗ്ലെൻ ഫിലിപ്‌സ് എന്നിവർ ബെഞ്ചിൽ അവസരം കാത്തിരിക്കുന്നവരാണ്.
 
ഏറ്റുവാങ്ങുന്ന രാജസ്ഥാൻ തെവാട്ടിയ, റയാൻ പരാഗ് എന്നീ താരങ്ങൾക്ക് പകരം അനുജ് റാവത്ത്, മനോൻ വോഹ്‌റ, മായങ്ക് മാർക്കണ്ടെ,ഗ്ലെൻ ഫിലിപ്‌സ് എന്നീ താരങ്ങളെ പരീക്ഷിക്കാൻ പോലും രാജസ്ഥാൻ ശ്രമിക്കുന്നില്ല എന്നതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. തുടരെ തോൽവികൾ ഏറ്റുവാങ്ങുന്ന ടീമിനെ നിരന്തരം കളിപ്പിച്ച് തോ‌ൽവി ഏറ്റുവാങ്ങുകയാണ് രാജസ്ഥാൻ ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article