പടിക്കൽ കലമുടയ്ക്കുമോ രാജസ്ഥാൻ, നിർണായക മത്സരത്തിൽ ബോൾട്ട് തിരിച്ചെത്തും: സാധ്യതാ ഇലവൻ

Webdunia
വ്യാഴം, 11 മെയ് 2023 (14:31 IST)
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന നിർണായകപോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. തുടർപരാജയങ്ങളിൽ വീർപ്പ് മുട്ടുന്ന രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിക്കേണ്ടതുണ്ട്. ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തിൽ മുരുഗൻ അശ്വിനും കുൽദീപ് സെന്നും റൺസ് ഏറെ വഴങ്ങിയിരുന്നു. ബോൾട്ടിൻ്റെ അഭാവത്തിൽ മികച്ച പ്രകടനം നടത്താൻ സന്ദീപ് ശർമയും പരാജയമായിരുന്നു.
 
സ്പിന്നിനെ തുണയ്ക്കുന്ന ഈഡൻ ഗാർഡൻസിൽ മൂന്ന് സ്പിന്നർമാർ അടങ്ങുന്ന ടീമിനെയാകും രാജസ്ഥാൻ അണിനിരത്തുക. ഓപ്പണിംഗിൽ ജോസ് ബട്ട്‌ലർ കൂടെ ടച്ചിലായത് രാജസ്ഥാന് പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന ജോസ് ബട്ട്‌ലർ ടീമിൽ തുടരും. മധ്യനിരയിൽ ഷിമ്രോൺ ഹെറ്റ്മെയർ നിറം മങ്ങിയത് ടീമിന് കനത്ത തിരിച്ചടിയാണ്. എങ്കിലും പ്ലേയിംഗ് ഇലവനിൽ ഹെറ്റ്മെയർ തുടരും. അശ്വിൻ, ചാഹൽ എന്നിവരാകും സ്പിന്നർമാരായി എത്തുക. പേസർമാരായി ട്രെൻ്റ് ബോൾട്ട്,സന്ദീപ് ശർമ,കുൽദീപ് സെൻ എന്നിവർ ബോൾട്ടിനൊപ്പം ചേരും. സ്പിൻ പിച്ചായതിനാൽ മുരുകൻ അശ്വിൻ ഇമ്പാക്ട് പ്ലെയറായി ഇറങ്ങാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article