ഊതിവീർപ്പിച്ച പരിശീലകനല്ല താനെന്ന് ദ്രാവിഡ് തെളിയിക്കേണ്ടി വരും: അക്തർ

ഞായര്‍, 23 ജനുവരി 2022 (17:38 IST)
ഇന്ത്യയുടെ സീനിയർ ടീം പരിശീലകനായെത്തിയ രാഹു‌ൽ ദ്രാവിഡ് താൻ ഊതിപ്പെരുപ്പിക്കപ്പെട്ട പരിശീലകനല്ലെന്ന് തെളിയിക്കേണ്ടി വരുമെന്ന് മുൻ പാക് താരം ഷൊയേബ് അക്തർ.
 
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും കൈവിട്ട സാഹചര്യത്തിലാണ് അക്തറിന്റെ പ്രതികരണം. ഏറെ പ്രതീക്ഷകളുമായി സൗത്താഫ്രിക്കയിലെത്തിയ ഇന്ത്യയ്ക്ക് 2-1ന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു.പിന്നാലെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളും തോറ്റ് ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടു.
 
രവി ശാസ്ത്രിയുടെ പിൻഗാമിയെന്ന നിലയിൽ ദ്രാവിഡിനു മുന്നിലുള്ളത് കടുത്ത വെല്ലുവിളിയാണെന്നും ദ്രാവിഡ് എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുകയെന്ന് കാത്തിരുന്ന് കാണാമെന്നും അക്തർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍