ഐസിസിയുടെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി മുഹമ്മദ് റിസ്‌വാൻ

ഞായര്‍, 23 ജനുവരി 2022 (15:10 IST)
2021-ലെ ഐ.സി.സിയുടെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാൻ. ഇതാദ്യമായാണ് താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
 
2021-ല്‍ 29 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ കളിച്ച റിസ്വാന്‍ 73.66 ശരാശരിയില്‍ 1326 റണ്‍സാണ് അടിച്ചെടുത്തത്. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു. 134.89 സ്ട്രൈക്ക് റേറ്റിലാണ് ഇത്രയും റൺസ് റിസ്‌വാൻ അടിച്ചെടുത്തത്. കഴിഞ്ഞ ടി20 ലോകകപ്പിലും മികച്ച പ്രവർത്തനമായിരുന്നു റിസ്‌വാൻ നടത്തിയത്.
 
ബാറ്റുകൊണ്ട് മാത്രമല്ല വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞവർഷം റിസ്‌വാനായി.ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ പാകിസ്താന് പത്തുവിക്കറ്റിന്റെ കൂറ്റന്‍ ജയം സമ്മാനിച്ചതില്‍ റിസ്വാന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍