ഗെയിമുകൾ ഫിനിഷ് ചെയ്യാനാകുന്നില്ല, ജയവർധനയോട് തുറന്ന് പറഞ്ഞ് പൊള്ളാർഡ്

വെള്ളി, 6 മെയ് 2022 (20:27 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്‌തനും ടീമിന്റെ വജ്രായുധവുമായിരുന്നു വിൻഡീസ് താരം കീറോൺ പൊള്ളാർഡ്. തോൽക്കുമെന്ന് ഉറപ്പിച്ച നിരവധി മത്സരങ്ങളാണ് തന്റെ ഫിനിഷിങ് മികവിലൂടെ പൊള്ളാർഡ് വിജയിപ്പിച്ചിട്ടുള്ളത്. എന്നാൽ പ്രായമേറിയതോടെ തന്റെ പഴയ ഫിനിഷിങ് മികവിന്റെ നിഴലിലാണ് താരം.
 
ഇപ്പോഴിതാ പൊള്ളാര്‍ഡിന്റെ മോശം ഫോമുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് മുംബൈ പരിശീലകനായ മഹേല ജയവർധന. പൊള്ളാർഡ് സത്യസന്ധനാണ് തനിക്ക് ഗെയിമുകൾ ഫിനിഷ് ചെയ്യാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. പല കളികളിലും അവസാനത്തേക്ക് മികച്ച പിന്തുണ ലഭിക്കാത്തത് അവനെ തളർത്തിയിട്ടുണ്ട്.
 
പൊള്ളാർഡിനെ പതിവ് താളത്തിൽ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആദ്യ 3-4 കളികളിൽ നന്നായി തുടങ്ങിയെങ്കിലും ഫിനിഷ് ചെയ്യാൻ അവനായില്ല, ജയവർധന പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍