ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ഒന്നിച്ച് കളിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയുമോ? പട്ടികയില്‍ ദ്രാവിഡും !

ചൊവ്വ, 1 ഓഗസ്റ്റ് 2023 (15:12 IST)
കളിക്കളത്തിലും പുറത്തും മികച്ച സുഹൃത്തുക്കളാണ് ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും. ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നെല്ലാം ഇടവേളയെടുക്കാന്‍ പോലും ഇരുവരും തയ്യാറായിരുന്നു. അതുകൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ഒന്നിച്ച് കളിച്ച താരങ്ങളുടെ പട്ടികയിലും ഇരുവരും ഇടം പിടിച്ചിട്ടുണ്ട്. 
 
ഇംഗ്ലണ്ട് താരങ്ങളായ അലസ്റ്റെയര്‍ കുക്കും ജെയിംസ് ആന്‍ഡേഴ്‌സണും ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഇരുവരും 130 ടെസ്റ്റ് മത്സരങ്ങള്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. 
 
ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ആണ് നാലാം സ്ഥാനത്ത്. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ഇരുവരും 132 ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നിച്ചു കളിച്ചിട്ടുണ്ട്. 
 
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ജാക്വസ് കാലിസും മാര്‍ക്ക് ബൗച്ചറും മൂന്നാം സ്ഥാനത്ത്. 1998 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ഇരുവരും 137 മത്സരങ്ങള്‍ ഒന്നിച്ചു കളിച്ചു. 
 
ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2008 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലായി 138 ടെസ്റ്റ് മത്സരങ്ങള്‍ ഇരുവരും ഒന്നിച്ചു കളിച്ചു. 
 
സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് ഒന്നാം സ്ഥാനത്ത്. 1996 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളിലായി 146 ടെസ്റ്റ് മത്സരങ്ങളില്‍ ഇരുവരും ഒന്നിച്ചു കളിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍