ഈ ആറ് പേരില്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്ക് ഇപ്പോള്‍ സംശയമുള്ളത്. ലോകകപ്പ് ആകുമ്പോഴേക്കും ശ്രേയസ് പൂര്‍ണമായി പരുക്കില്‍ നിന്ന് മുക്തനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ശ്രേയസ് അയ്യര്‍ ലോകകപ്പ് കളിക്കാന്‍ സജ്ജമല്ലെങ്കില്‍ പകരം സൂര്യകുമാര്‍ യാദവിനെയോ സഞ്ജു സാംസണെയോ പരിഗണിക്കും. രാഹുലിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിക്കും.
രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി പരിഗണിക്കുന്നത്. ഇതില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ കൂടുതല്‍ സാധ്യത ജഡേജ തന്നെയാണ്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ് എന്നിവരെ പരിഗണിക്കും. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിങ് യൂണിറ്റില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇടം പിടിക്കും.