India vs West Indies, 3rd ODI: സഞ്ജുവിന് ഒരു അവസരം കൂടി, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്
India vs West Indies, 3rd ODI: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചു നില്‍ക്കുകയാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം. ഡിഡി സ്‌പോര്‍ട്‌സ്, ജിയോ സിനിമ, ഫാന്‍കോഡ് എന്നിവയില്‍ മത്സരം തത്സമയം കാണാം.
രണ്ടാം ഏകദിനത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. മലയാളി താരം സഞ്ജു സാംസണ് ഒരു അവസരം കൂടി ലഭിച്ചേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സൂര്യകുമാര്‍ യാദവിനെ ഇന്ന് ബെഞ്ചില്‍ ഇരുത്തിയേക്കും. ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍