വാതുവയ്പ്പുകാര്‍ സമീപിച്ച വിവരം റിപ്പോർട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഇർഫാന് സസ്പെൻഷൻ. മുഹമ്മദ് ഇർഫാനെയാണ് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) സസ്പെൻഡ് ചെയ്തത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കിടെയാണ് സംഭവം. വാതുവയ്പ്പുകാര്‍ ഇർഫാനെ സമീപിക്കുകയും വാതുവയ്‌പ്പിന് പ്രേരിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ ഈ വിവരം ഇര്‍ഫാന്‍ മറച്ചുവയ്‌ക്കുകയും പിസിബിയെ അറിയിക്കുകയും ചെയ്‌തില്ല.
സംഭവം പി സി ബി അറിഞ്ഞതോടെ ഇർഫാൻ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിക്ക് മുമ്പാകെ ഹാജരായി. 14 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് പാക് പേസ് ബോളര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടംകൈയൻ സ്പിന്നർ സുൾഫിക്കർ ബാബർ, ബാറ്റ്സ്മാൻ ഷസൈബ് ഹസൻ എന്നിവരെയും ചോദ്യം ചെയ്തു.