ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി, ചാമ്പ്യൻസ് ട്രോഫിയിൽ ടീമിനെ നയിക്കാൻ പാറ്റ് കമ്മിൻസില്ല, പകരം പുതിയ നായകൻ!

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2025 (14:03 IST)
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പരിക്ക്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റ കമ്മിന്‍സിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം പരിശീലകനായ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡും സ്ഥിരീകരിച്ചു.
 
ഭാര്യയുടെ പ്രസവവും പരിക്കും കാരണം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. കമ്മിന്‍സിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാവുകയാണെങ്കില്‍ സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡൊ ആയിരിക്കും ടീമിനെ നയിക്കുക. കമ്മിന്‍സിന് പുറമെ പേസര്‍ ജോഷ് ഹേസല്‍വുഡും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമോ എന്ന് വ്യക്തമല്ല. ഇതോടെ ഓസീസ് പേസ് ആക്രമണത്തെ നയിക്കേണ്ട ചുമതല മിച്ചല്‍ സ്റ്റാര്‍ക്കിനാകും.  ഏകദിന ടീമിലെ ഓള്‍റൗണ്ടര്‍മാരായ ആരോണ്‍ ഹാര്‍ഡിയും മാര്‍ക്കസ് സ്റ്റോയ്‌നിസും പരിക്കിന്റെ പിടിയിലാണെന്നുള്ളതും ഓസീസിന് തിരിച്ചടിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍