18 വർഷത്തെ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥീവ് പട്ടേൽ അന്താരഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 17 വയസിൽ ടീമിലെ ഏറ്റവും ചെറിയ താരമായെത്തി തന്റെ 35ആം വയസിലാണ് പാർഥീവ് വിരമിക്കുന്നത്. ടെസ്റ്റിൽ ഇന്ത്യക്കായി വിക്കറ്റിന് പിന്നിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാർഥീവ്.
2002ൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോൾ വെറും 17 വയസ് മാത്രമാണ് പാർഥീവിനുണ്ടായിരുന്നത്. ഇന്ത്യക്ക് വേണ്ടി 25 ടെസ്റ്റും 38 ഏകദിനങ്ങളും കളിച്ച താരം 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്. 2018ലെ ജൊഹന്നാസ് ബർഗ് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി അവസാനം പാഡണിയുന്നത്.
ധോണിയുടെ വരവോടെ ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടമായെങ്കിലും ഐപിഎൽ അടക്കമുള്ള മത്സരങ്ങളിൽ പാർഥീവ് സജീവമായിരുന്നു.