റിഷഭ് പന്തിനെ ഓപ്പണറാക്കു, ഗിൽക്രിസ്റ്റിനെ പോലെ തിളങ്ങുമെന്ന് ഇന്ത്യൻ മുൻ ബാറ്റിങ്ങ് കോച്ച്

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (15:36 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ സമനില പിടിക്കാനായെങ്കിലും ബാറ്റ്സ്മാനെന്ന നിലയിൽ ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് പരമ്പരയിൽ ഇന്ത്യൻ നായകൻ റിഷഭ് പന്ത് പുറത്തെടുത്തത്. താരത്തിൻ്റെ ബാറ്റിങ്ങിനെതിരെ വൻ വിമർശനം ഉയരുമ്പോൾ താരത്തിൽ നിന്നും മികച്ച പ്രകടനം പുറത്തുകൊണ്ടുവരുന്നതിനായി വഴി കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ബാറ്റിങ്ങ് പരിശീലകനുമായ സഞ്ജയ് ബംഗാർ.
 
സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 58 റൺസ് മാത്രമാണ് താരം നേടിയിരുന്നത്. അഞ്ചു കളികളിൽ മൂന്നിലും ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തിൽ അശ്രദ്ധമായി കളിച്ചാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. എന്നാൽ പന്ത് സച്ചിനെ പോലെയാണെന്നാണ്  മുൻ ഇന്ത്യൻ ബാറ്റിങ്ങ് കോച്ചായ സഞ്ജയ് ബംഗാർ പറയുന്നത്. നിങ്ങൾ സച്ചിനെ നോക്കു അദ്ദേഹം തൻ്റെ 75-76 മത് ഇന്നിങ്ങ്സിലാണ് ആദ്യമായി സെഞ്ചുറി നേടുന്നത്. 
 
അതിന് മുൻപ് വരെ സച്ചിൻ മധ്യനിരയിലാണ് കളിച്ചിരുന്നത്. എന്നാൽ ഓപ്പണറായ ശേഷം തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സച്ചിനാായി. നിലവിൽ ഓപ്പണിങ്ങിൽ ഇഷാൻ കിഷാനാണ് പരിഗണന നൽകുന്നതെങ്കിലും ഇന്ത്യന്‍ ടീം ദീര്‍ഘകാലത്തേക്കു ഇടംകൈ- വലംകൈ കോമ്പിനേഷന്‍ നോക്കുകയാണെങ്കില്‍ റിഷഭ് പന്തിനെ പരിഗണിക്കാവുന്നതാണ്. ഓസ്ട്രലിയക്കു വേണ്ടി ആദം ഗില്‍ക്രിസ്റ്റ് ചെയ്തതു പോലെയുള്ള പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ റിഷഭ് പന്തിന് സാധിക്കും. സഞ്ജയ് ബംഗാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article