ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാന് ഫൈനലിലേക്കുള്ള ദൂരം 153 റണ്‍സ്

ബുധന്‍, 9 നവം‌ബര്‍ 2022 (15:22 IST)
ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് 153 റണ്‍സ് വിജയലക്ഷ്യം. ടോസ് ലഭിച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 35 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 53 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 42 പന്തില്‍ 46 റണ്‍സ് നേടി. 
 
പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസ് രണ്ട് ഓവറില്‍ 12 ന് ഒരു വിക്കറ്റ് സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍